ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു

അഡൂര്‍ : ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ശാസ്‌ത്രോത്സവം’ എന്ന പേരില്‍ ശാസ്ത്ര പ്രദര്‍ശനമൊരുക്കി. വിവിധ ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തിക്കുന്ന മാതൃകകളും നിശ്ചല മാതൃകകളും ലഘു പരീക്ഷണങ്ങളും കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താന്‍ സഹായകരമായി. പുല്ല് വെട്ട് യന്ത്രം, ഹൈഡ്രോളിക് ജാക്ക് തുടങ്ങിയവയുടെ പ്രവൃത്തിക്കുന്ന മാതൃകകള്‍ ശ്രദ്ധേയമായി. വിക്രം സാരാഭായ് സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി പരീക്ഷണത്തിലൂടെ അഗ്നിപര്‍വ്വതസ്‌ഫോടനം നടത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കമലാക്ഷി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, സീനിയര്‍ അസിസ്റ്റന്റ് എച്ച്. പദ്മ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ സ്വാഗതവും എ.രാജാറാമ നന്ദിയും പറഞ്ഞു.

KCN

more recommended stories