ജില്ലാ പഞ്ചായത്തിന്റെ വൈവിധ്യ പദ്ധതിയുടെ ഭാഗമായികടലോര പ്രദേശങ്ങളിലെ രക്ഷിതാക്കള്‍ക്കായി തൊഴില്‍പരമായ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ബീച്ചു ടു ബെഞ്ച്: കടലോര മാതാപിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം
മാവിലാക്കടപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വൈവിധ്യ പദ്ധതിയുടെ ഭാഗമായി ”ബീച്ചു ടു ബെഞ്ച്” എന്ന ആശയവുമായി കടലോര പ്രദേശങ്ങളിലെ രക്ഷിതാക്കള്‍ക്കായി തൊഴില്‍പരമായ പരിശീലന പരിപാടി സംഘടിപ്പിച്ചു. മാവിലാക്കടപ്പുറം ഒരിയര പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്കാണ് LED ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയത്.
പരിപാടി ചെറുവത്തൂര്‍ എ.ഇ.ഒ രമേശന്‍ പുന്നത്തിരിയന്‍ ഉദ്ഘാടനം ചെയ്തു. ട്രെയ്‌നര്‍ സതീശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബി.പി.സി സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.സി കോഡിനേറ്റര്‍ സാവിത്രി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
കോഡിനേറ്റര്‍മാരായ അഞ്ജന, കവിത, സുജന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കടലോര മേഖലയിലെ രക്ഷിതാക്കള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും സ്വയംതൊഴില്‍ സാധ്യതകള്‍ വളര്‍ത്താനും സഹായകമായ ഈ പരിശീലനം ശ്രദ്ധേയമായി.

Scroll to Top