11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.

തൃക്കരിപ്പൂര്‍, മീലിയാട്ട് സ്വദേശി അബ്ദുള്‍ റഷീദിനെയാണ്
ഹോസ്ദുര്‍ഗ് പോക്‌സോ സ്‌പെഷ്യല്‍ കോടതി
ശിക്ഷിച്ചത്.

11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു വിധിച്ചു. ഹോസ്ദുര്‍ഗ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേഷ് പി.എം. ആണ് ഈ വിധി പ്രസ്താവിച്ചത്.
വടക്കേ തൃക്കരിപ്പൂര്‍, വെള്ളാപ്പ്, മീലിയാട്ട് സ്വദേശി അബ്ദുള്‍ റഷീദിനെയാണ് കോടതി ശിക്ഷിച്ചത്.
പിഴ തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് കൂടി അനുഭവിക്കണം.
2024 മെയ് 3-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 11 വയസ്സുകാരി, പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ ഒറ്റയ്ക്കായിരുന്ന സമയം സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
പോക്‌സോ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത്.
ചന്തേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ് കേസില്‍ അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ എന്‍. ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ എ. ഹാജരായി.

Scroll to Top