മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഗവര്‍ണര്‍ സന്ദര്‍ശനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

മുള്ളേരിയ : ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയ 2025-26 വര്‍ഷത്തെ ഗവര്‍ണര്‍ സന്ദര്‍ശനവും കുടുംബ സംഗമവും നടത്തി.
മുള്ളേരിയ ലയണ്‍സ് ഹാളില്‍ വെച്ചു നടന്ന പരിപാടിയില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ രവി ഗുപ്ത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാഫി ചൂരിപ്പള്ളം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡിസ്ട്രിക്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത,
ഡിസ്ട്രിക്റ്റ് സെക്രട്ടറി വി വേണുഗോപാല്‍, റീജിയന്‍ ചെയര്‍മാന്‍ നാസര്‍ കൊളവയല്‍, സോണ്‍ ചെയര്‍മാന്‍ ജോമിച്ചന്‍ മാത്യു, മുന്‍ പ്രസിഡണ്ട് കെ ശേഖരന്‍ നായര്‍, വൈസ് പ്രസി. ടി എന്‍ മോഹനന്‍, ട്രഷറര്‍ വിനോദ് കുമാര്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു.

Scroll to Top