വീട്ടിലെ വോട്ട് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശനം നടത്തി,നിര്‍ദ്ദേശങ്ങള്‍ നല്‍കി. കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്നും വീട്ടിലെ വോട്ട് നിഷ്പക്ഷമായും സ്വതന്ത്രമായും സുതാര്യമായും രേഖപ്പെടുത്താനുള്ള സംവിധാനം ജില്ലാഭരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, ഉദുമ നിയോജകമണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ നായന്മാര്‍മൂല ടി ഐ എച്ച് എസ് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തിയത് വരണാധികാരികളായ വി പി രഘുമണി, ലിപു എസ് ലോറന്‍സ് എന്നിവര്‍ കളക്ടറെ സ്വീകരിച്ചു
വീട്ടിലെ വോട്ട് ; പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു




