തൃക്കരിപ്പൂര്‍:ഒളവറ ഗ്രന്ഥാലയം അക്ഷര സൗഹൃദത്തിന്റെ ഭാഗമായി താലൂക്ക് കൗണ്‍സിലര്‍ കെ.വി.സുരേന്ദ്രന്റെ ഭവനത്തില്‍ വെച്ച് വീട്ടുമുറ്റ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ മുച്ചിലോട്ടമ്മ എന്ന നോവല്‍ കവിയും എഴുത്തുകാരനുമായ ബാലഗോപാല്‍ കാഞ്ഞങ്ങാട് അവതരിപ്പിച്ചു.മുച്ചിലോട്ടമ്മ എന്ന ഭഗവതിയുടെ ഐതിഹ്യത്തെ ആധാരമാക്കി രചിച്ച ഈ നോവല്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വന്ന അവഹേളനങ്ങളും, അധിക്ഷേപങ്ങളും അതിനെതിരെ സമൂഹം ജാഗ്രതപാലിക്കപ്പെടേണ്ടതിന്റേയും ആവശ്യകത ചര്‍ച്ച ചെയ്യപ്പെട്ടു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയന്‍ അധ്യക്ഷനായി.സെക്രട്ടറി സി.ദാമോദരന്‍, വി.കെ.രതീശന്‍,പ്രീതി സുരേന്ദ്രന്‍,ടി.വി. ഗോപി,ഉഷ.പി.പി,കാരള കുഞ്ഞിക്കണ്ണന്‍, ശ്യാമള കുഞ്ഞിക്കണ്ണന്‍,സജിന.കെ എന്നിവര്‍ സംസാരിച്ചു.
കെ.വി.സുരേന്ദ്രന്‍,കെ.മുകുന്ദന്‍,കെ.വി.ദിവാകരന്‍,കടിയാന്‍ പ്രഭാകരന്‍,പി.പി. ശ്രീധരന്‍,ശ്രീജ സന്തോഷ്,പി.പി.ശശിധരന്‍,ആശാ പവിത്രന്‍ ,ഗ്രീഷ്മ.കെ.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒളവറ ഗ്രന്ഥാലയം:വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി.




