ദേശീയപാതയില്‍ വീണ്ടും അപകടം

ദേശീയപാതയില്‍ വീണ്ടും അപകടം ;ബന്ദ്യോടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തലപ്പാടി കെ.സി റോഡ് സ്വദേശി മുഹ്യുദ്ദീന്‍ നിസാന്‍ (28) ആണ് മരിച്ചത്.

മഞ്ചേശ്വരം: ദേശീയപാതയില്‍ ബന്ദ്യോടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തലപ്പാടി കെ.സി റോഡ് സ്വദേശി മുഹ്യുദ്ദീന്‍ നിസാന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്.

?ബന്ദ്യോട് ദേശീയപാതയില്‍ കേടായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്താണ് നിസാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്ന.
ദിവസങ്ങള്‍ക്കുള്ളില്‍ സമാന രീതിയില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ചൊവ്വാഴ്ച രാവിലെ ബന്തിയോട്ട് ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കറന്തക്കാട്ട് ഫയര്‍ സ്റ്റേഷനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് വലിയ അപകടമാണ് ഉണ്ടായത്. അന്ന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ലോറിക്കു അകത്തു കുടുങ്ങിയ ക്ലീനറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്ത ചെങ്കള- തലപ്പാടി ദേശീയപാതയില്‍ മുന്നറിയിപ്പ് ലംഘിച്ചു കൊണ്ടുള്ള വാഹന ഓട്ടം പതിവായിട്ടുണ്ട്. ആറുവരിപാതയില്‍ ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രവേശനമില്ല. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിചിട്ടില്ല

Scroll to Top