Home Editors Choice ‘മൈ ഡിയര്‍ ഫ്രണ്ട്! അഭിനന്ദനങ്ങള്‍, നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം ‘; ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

‘മൈ ഡിയര്‍ ഫ്രണ്ട്! അഭിനന്ദനങ്ങള്‍, നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം ‘; ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

by KCN CHANNEL
0 comment

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി എക്‌സില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു.

‘ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം’- നരേന്ദ്ര മോദി കുറിച്ചു.

അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും ഡോണാള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്‌ലോറിഡയില്‍ പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്പോള്‍ ട്രംപിന്റെ ഭാര്യയും മക്കളും വേദിയില്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

You may also like

Leave a Comment