തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കുമാര്‍ ആണ് പരാതി നല്‍കിയത്. ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിവികെ രംഗത്തെത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രചാരണം ഇന്ന് ആരംഭിയ്ക്കും.
പെരമ്പൂരിലെ പത്രികാ സമര്‍പ്പണത്തിന് ശേഷം കൊളത്തൂരില്‍ വിജയ് നടത്തിയ പ്രചാരണത്തിനെതിരെയാണ് കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പ്രചാരണം നടത്തി. ആംബുലന്‍സിന് മാര്‍ഗതടസമുണ്ടാക്കി, പൊതുനിരത്തുകള്‍ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. പെരവല്ലൂര്‍ പൊലിസ് ആണ് കേസ് എടുത്തത്. പരാതിയെ നിയമത്തിന്റെ വഴിയില്‍ നേരിടുമെന്ന് ടിവികെ കാംപയിന്‍ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന.




