മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ വിജയത്തിന് പ്രവാസികള്‍ സജീവമാകുമെന്ന് തീരുമാനം

മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ വിജയത്തിന് പ്രവാസികള്‍ സജീവമാകുമെന്ന് തീരുമാനം

അബുദാബി: മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കാനും പ്രവാസി കുടുംബങ്ങളുമായി ബന്ധപ്പെട്ട വോട്ടുകള്‍ ഏകീകരിക്കാനും അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി തീരുമാനിച്ചു.

അബുദാബി ഷാബിയയില്‍ ജില്ലാ ട്രഷറര്‍ ഉമ്പു ഹാജിയുടെ വസതിയില്‍ ചേര്‍ന്ന ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2026 മാര്‍ച്ച് മാസ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നടന്നു വരുന്ന ശിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലായി മൂന്ന് ക്യാന്‍സര്‍ രോഗികള്‍ക്കും രണ്ട് കിഡ്‌നി രോഗികള്‍ക്കും സഹായം അനുവദിച്ചു.

പുത്തിഗെ പഞ്ചായത്ത് 14-ാം വാര്‍ഡിലെ ഒരു ക്യാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് 2-ാം വാര്‍ഡ് ബോര്‍ക്കളയിലെ ഒരു ക്യാന്‍സര്‍ രോഗിക്കും, കുമ്പള പഞ്ചായത്തിലെ കെ.കെ. പുറം വാര്‍ഡിലെ ഒരു കിഡ്‌നി രോഗിക്കും, മംഗല്‍പാടി പഞ്ചായത്ത് 5-ാം വാര്‍ഡ് കൊടിബൈലിലെ ഒരു കിഡ്‌നി രോഗിക്കും, മഞ്ചേശ്വരം പഞ്ചായത്ത് 11-ാം വാര്‍ഡ് സത്യദകയിലെ ഒരു ക്യാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചത്.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേന ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സഹായം അനുവദിക്കുന്നത്. ഓരോ രോഗിക്കും 10,000 രൂപ വീതം അനുവദിക്കുകയും, അത് ബന്ധപ്പെട്ട പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറി വാര്‍ഡ് കമ്മിറ്റി വഴി രോഗികള്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ അഷ്റഫ് ബസറ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മണ്ഡലം ആക്ടിങ് പ്രസിഡന്റ് അഷ്റഫ് ബസറ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുഗുളി, മണ്ഡലം ഭാരവാഹികളായ റസാഖ് നല്‍ക, അബ്ദുല്‍ ലത്തീഫ് ഇറോഡി, ഇബ്രാഹിം ജാര, അച്ചു കുമ്പള, പഞ്ചായത്ത് നേതാക്കളായ ഹമീദ് മാസിമാര്‍, മുനീര്‍ ബത്തേരി, ഹാരിസ് കുഞ്ചത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രോഗികള്‍ക്കുള്ള ധനസഹായം മണ്ഡലം ആക്ടിങ് പ്രസിഡന്റ് അഷ്റഫ് ബസറ ജില്ലാ ട്രഷറര്‍ ഉമ്പു ഹാജിക്ക് കൈമാറി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും അറിയിച്ചു

Scroll to Top