വീണ്ടും കുതിച്ച് എല്‍പിജി വില; വാണിജ്യ എല്‍പിജിയ്ക്ക് 195.50 രൂപ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വര്‍ദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ദ്ധിച്ചത്. 19 കിലോ?ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 195.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഇന്ന് മുതല്‍ 19 കിലോയുടെ ഒരു എല്‍പിജി വാണിജ്യ ഗ്യാസിന്റെ വില 2,078 ആയി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വര്‍ദ്ധന. കഴിഞ്ഞ മാര്‍ച്ചില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും വില വര്‍ദ്ധിച്ചത്. അതേ സമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജിയില്‍ വില വര്‍ദ്ധനവില്ല.

Scroll to Top