ചെറുവത്തൂരില്‍ യുഡിഎഫ് പ്രചരണ സംഘത്തെ ആക്രമിച്ചതായി പരാതി

സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ തടയാനും ശ്രമമുണ്ടായി…സന്ദീപ് വാര്യര്‍ക്ക് വേണ്ട് അഞ്ച് യുവാക്കള്‍ ദേഹത്ത് ബോര്‍ഡുകള്‍ കെട്ടി കാല്‍നടയായി പ്രചരണം നടത്തി വരികയാണ്.ഈ പ്രചരണ സംഘത്തെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തതായാണ് പരാതി..

തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ക്ക് വേണ്ടി പ്രചരണം നടത്തുന്ന കാല്‍നട പ്രചരണ പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി….ബുധനാഴ്ച രാവിലെ 9 30ന് ചെറുവത്തൂര്‍ ബസ്റ്റാന്‍ഡിലാണ് സംഭവം.കഴിഞ്ഞ മൂന്നു ദിവസമായി സന്ദീപ് വാര്യര്‍ക്ക് വേണ്ട് അഞ്ച് യുവാക്കള്‍ ദേഹത്ത് ബോര്‍ഡുകള്‍ കെട്ടി കാല്‍നടയായി പ്രചരണം നടത്തി വരികയാണ്.ഈ പ്രചരണ സംഘം ചെറുവത്തൂര്‍ ബസ്സ് സ്റ്റാന്റിലെത്തിയപ്പോള്‍ തടയുകയും ആക്രമിക്കുകയും ചെയ്തതായാണ് പരാതി…
സിപിഎം- സിഐടിയു സംഘമാണ് തടഞ്ഞ് നിര്‍ത്തി അക്രമിച്ചതെന്നാണ് പരാതി.. പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു…പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നൗഷാദ് ഇളമ്പാടിയെയും ഈ സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു… വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെയും സംഘം തടയാന്‍ ശ്രമിച്ചു. എന്നാല്‍ തന്നെ തടയാനുള്ള ശ്രമത്തെ ചെറുത്ത സന്ദീപ് വാര്യര്‍ അക്രമികളോട് പ്രതിഷേധം അറിയിച്ചു.ഇതിനിടയില്‍ ചിലര്‍ ചേര്‍ന്ന് അക്രമികളെ പിടിച്ചു നീക്കി. ജനാധിപത്യ രാജ്യത്തില്‍ പ്രചരണം നടത്താനും വോട്ട് അഭ്യര്‍ത്ഥിക്കാനും ഉള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്ന ബോധ്യം ചെറുവത്തൂരിലെ സിപിഎം പ്രവര്‍ത്തകര്‍ക്കും ഉണ്ടാവണമെന്ന് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ പറഞ്ഞു…തുടര്‍ന്ന് ചെറുവത്തൂര്‍ ടൗണിലും ബസ്സുകളിലും കയറിമുഴുവന്‍ ജനങ്ങളോടും വോട്ട് അഭ്യര്‍ത്ഥിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

Scroll to Top