കാസര്‍കോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുര്‍വ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ അനുശസ്ത്ര മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കാസര്‍കോട്: ദേശീയ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുര്‍വ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ വാരാഘോഷത്തിന്റെ ഭാഗമായി അനുശസ്ത്ര മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന കെ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി. രമേഷ്, ലളിത, സിദ്ദീഖ് ചക്കര, അബ്ദുല്‍ റഹിമാന്‍ ചക്കര, സുമയ്യ മൊയ്തീന്‍, സഫിയ മൊയ്തീന്‍, ഉമ, വിമല ശ്രീധര്‍, ശാരദ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. അഞ്ജു പി രാമചന്ദ്രന്‍, ഡോ. പ്രതിഭ കെ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. ഡോ. അഞ്ജു പി രാമചന്ദ്രന്‍ സ്വാഗതവും ഡോ. മഹേഷ് നന്ദിയും പറഞ്ഞു.