കാസര്‍കോട് : തളങ്കര ഗവ.മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഖലീല്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും എസ് പി സി ജില്ലാ അഡീസ്ഷണല്‍ നോഡല്‍ ഓഫീസര്‍ ടി തമ്പാന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എം സമീര്‍ അധ്യക്ഷത വഹിച്ചു.എസ് പി സി ആരംഭിക്കാന്‍ പരിശ്രമിച്ച മുന്‍ പി ടി എ പ്രസിഡന്റ് നൗഫല്‍ തായലിന് ഉപഹാരം നല്‍കി.എം പി ടി എ പ്രസിഡന്റ് ആമിന മമ്മാസ്,സ്റ്റാഫ് സെക്രട്ടറി സി സൈഫല്‍,പി ടി അംഗങ്ങളായ ഹാരിസ്,ഹുസൈന്‍,ബന്‍സീറ,ഹര്‍ഷീന,ആഫില ബഷീര്‍,ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീജിന, എസ് പി സി പ്രൊജക്റ്റ് അസിസ്റ്റന്റ് ശ്യാം സംബന്ധിച്ചു.ഹെഡ്മിസ്ട്രസ് പി ഡി ബിന്ദു സ്വാഗതവും സി പി ഒ സത്താര്‍ ആതവനാട് നന്ദിയും പറഞ്ഞു.
എസ് പി സി യൂണിറ്റ് ഉദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു




