മഞ്ചേശ്വരം: ഇന്ന് (ഏപ്രില്‍ 3)നു പിടി ഉഷ എംപി മഞ്ചേശ്വരത്തു എത്തും. ക്രീഡ ഭാരതി കാസറഗോഡ് ജില്ലാ കമ്മിറ്റി ഹോസങ്കടി പ്രേരണ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന യുവജന സംഗമത്തില്‍ ഉഷ പങ്കെടുക്കും. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ വിവിധ ക്ലബ്ബുകളുടെ ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തിലാണ് ദേശീയ ഒളിമ്പിക് ഫെഡറേഷന്‍ അധ്യക്ഷ കൂടിയായ എംപി പങ്കെടുക്കുന്നത്. പരിപാടിയില്‍ മഞ്ചേശ്വരത്തു നിന്നും സംസ്ഥാന- ദേശീയ കായിക വിനോദങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പിടി ഉഷ മൊമെന്റോ സമ്മാനിക്കും.
ഏപ്രില്‍ 3നു പിടി ഉഷ മഞ്ചേശ്വരത്ത്




