17
കൊച്ചി: എറണാകുളം പള്ളിക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവാണിയൂര്‍ സ്വദേശി കിളിത്താറ്റില്‍ റോജര്‍ പോള്‍ ആണ് മരിച്ചത്. അപകടത്തില്‍ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റിനും പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.