‘വീട്ടില്‍ വോട്ട് ‘ഇതു വരെ 4910 പേര്‍ ജില്ലയില്‍ വോട്ട് ചെയ്തു

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഇതുവരെ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 2357 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 2553 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു. വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട് ‘സേവനത്തില്‍ ഇതുവരെ(ഏപ്രില്‍ ഒന്ന് വരെ )4910 പേരാണ് വോട്ട് ചെയ്തു. രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്നത്. റാന്‍ഡമൈസേഷന്‍ നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 28 ഉം, കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചത്. 85 വയസ്സ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് ജില്ലയില്‍ വീട്ടില്‍ വോട്ട് അനുവദിച്ചത്.

മഞ്ചേശ്വരത്ത് 85 വയസ്സിന് മുകളില്‍ പ്രായമുള്ള 261 പേരും ഭിന്നശേഷിക്കാരായ 461 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാസര്‍കോട് 85 വയസ്സിന് മുകളില്‍ പ്രായമുള്ള 276 പേരും ഭിന്നശേഷിക്കാരായ 453 പേരും ഉദുമയില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 493 പേരും ഭിന്നശേഷിക്കാരായ 649 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് 85 വയസ്സിന് മുകളില്‍ പ്രായമുള്ള 782 പേരും ഭിന്നശേഷിക്കാരായ 589 പേരും വീട്ടില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂരില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 545 പേരും ഭിന്നശേഷിക്കാരായ 401 പേരും വീട്ടില്‍ വോട്ട് ചെയ്തു. വീട്ടില്‍ വോട്ട് സേവനം തുടര്‍ദിവസങ്ങളിലും ഉണ്ടാവും

Scroll to Top