നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്’ എന്ന പ്രമേയത്തില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. വോട്ടര്‍മാര്‍ക്കിടയില്‍ കൃത്യമായ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനും പോളിംഗ് ശതമാനം ഉയര്‍ത്താനും ലക്ഷ്യമിട്ട് കൊണ്ട് സൈനബ് മെമ്മോറിയല്‍ ബി. എഡ്. സെന്റര്‍ എന്‍എസ്എസ് യൂണിറ്റ്, കാസര്‍കോട് ജില്ലാ കലക്ടറേറ്റ്, സ്വീപ് മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. ഏപ്രില്‍ 1, 2 തീയ്യതികളില്‍ പതിനഞ്ച് കേന്ദ്രങ്ങളിലായാണ് പരിപാടി നടന്നത്. ഒന്നാം ദിനമായ ബുധനാഴ്ച രാവിലെ ഹൊസങ്കടിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. സ്വീപ് നോഡല്‍ ഓഫീസര്‍ രതീഷ് പിലിക്കോട്, മഞ്ചേശ്വരം ചെയര്‍പേഴ്‌സണ്‍ ജയന്തി, സൈനബ് മെമ്മോറിയല്‍ ബി. എഡ്. സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ. നീന എം.കെ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിജു എ, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അമീന്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
തുടര്‍ന്ന് കുമ്പള, കാസര്‍ഗോഡ്, ചെര്‍ക്കള, ബോവിക്കാനം, കുറ്റിക്കോല്‍, ഉദുമ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഒന്നാം ദിനമായ ബുധനാഴ്ച ഫ്‌ലാഷ് മോബ് നടന്നത്. നീലേശ്വരം, പരപ്പ, ചീമേനി, കാലിക്കടവ്, തൃക്കരിപ്പൂര്‍, പടന്ന, ചെറുവത്തൂര്‍ എന്നിവടങ്ങളില്‍ രണ്ടാം ദിനമായ വ്യാഴാഴ്ചയും ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ചെറുവത്തൂരില്‍ വെച്ച് നടന്ന സമാപന ചടങ്ങില്‍ എഡിഎംസി കിഷോര്‍ കുമാര്‍, കമ്മ്യൂണിറ്റി മെന്റര്‍ ദീപ്തി, ചെറുവത്തൂര്‍ ചെയര്‍പേഴ്‌സണ്‍ ശ്രീജ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിജു എ എന്നിവര്‍ സംബന്ധിച്ച് സംസാരിച്ചു.
ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു




