കാസര്‍കോട് അഞ്ച് വയസുകാരനോട് രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരത

.ക്രൂരമായി മര്‍ദിച്ചെന്ന് കുട്ടിയുടെ മൊഴി. അയല്‍വാസി മര്‍ദന ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ജെ.ജെ ആക്ട് ഉള്‍പ്പടെചുമത്തിയാണ് കേസ്.

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അഞ്ച് വയസുകാരനോട് രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരതയുണ്ടായത്.. ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കുട്ടിയാണ് മര്‍ദ്ദനത്തിരയായത്..മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനുമാണ് സംഭവമെന്ന് പറയുന്നു…അയല്‍വാസി ദൃശ്യം പകര്‍ത്തി പോലീസിന് അയച്ചു കൊടുത്തത്.
പിന്നീട് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ വിളിച്ചു വരുത്തുകയും കേസെടുക്കുകയും ചെയ്തു.. ജെ.ജെ ആക്ട് ഉള്‍പ്പെടെ ചുമത്തിയാണ് രണ്ടാനച്ഛനെിരെ കേസെടുത്തത്….4 മാസം മുന്‍പാണ് കോടതി നിര്‍ദ്ദേശ പ്രകാരം ഇവരുടെ മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല മാതാവിനെ ഏല്‍പിച്ചത്.. 3 മസത്തോളമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്..

പരാതിയെ തുടര്‍ന്ന് കുട്ടിയില്‍ നിന്നു വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ചൈല്‍ഡ് ഫ്രന്റലി റൂമില്‍ വച്ച് വനിതാ പൊലീസ് വിശദമായ മൊഴിയെടുത്ത ശേഷമാണ് രണ്ടാനച്ഛന്‍ ഷൗക്കത്തലിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് പോലീസ് 5 വയസുകാരന്റെയും ഒപ്പം 11 വയസുകാരന്റെയും താത്കാലിക സംരക്ഷണ ചുമതല പിതാവിനെ ഏല്‍പിച്ചു. 8 വയസുള്ള പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല… നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക…മര്‍ദ്ദനത്തിരയായ 5 വയസുകാരനെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി.. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിശോധനയും നടത്തി.. മൂന്നു മാസം മുമ്പാണ് മൂന്നു മക്കളുടെ മാതാവായ യുവതി ഭര്‍ത്താവിനെ ഉപപേക്ഷിച്ച് ഷൗക്കത്തലിക്കൊപ്പം താമസം തുടങ്ങിയത്. സംഭവത്തില്‍ മാതാവ് കുട്ടിയെ ഉപദ്രവിക്കാറുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാനഗര്‍ പോലീസ് വിശദമായ അന്വേഷണം
നടത്തിവരികയാണ്..

Scroll to Top