ചെമ്മനാട് : ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള ഗ്രാമത്തില്‍ പ്രമുഖ കര്‍ഷകനായ ചന്തു നായരുടേയും അടിയോടി കാര്‍ത്ത്യായനി അമ്മയുടേയും മകനായി ജനിച്ചു. വീടിന് തൊട്ടടുത്തുള്ള കോളിയടുക്കം ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചട്ടഞ്ചാല്‍ സ്‌കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ ത്തിയാക്കി.
കാസര്‍കോട് ഗവ:
കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ കോളേജ് ടോപ്പറായി ബിരുദം നേടി. തുടര്‍ന്ന്
മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി.
എഡ്യൂക്കേഷനില്‍ മാസ്റ്റര്‍ ബിരുദം നേടുകയും കാസര്‍കോട് ബി.എഡ് സെന്ററിന്റെ ആദ്യ ബാച്ചില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകനായി 1994 ല്‍ തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതോടൊപ്പം നിരവധി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലും സേവനമനുഷ്ഠിച്ചു. കെമിസ്ട്രി യില്‍ അഗാധമായ താല്പര്യമാണ് തന്റെ ഇഷ്ടവിഷയത്തില്‍ ഡോക്ടറേറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
Effect of heavy metal lead and chromium on the productivity and nutrition of coconut എന്നതിലാണ് 2009 ജനുവരിയിലാണ്
പിഎച്ച്ഡി പൂര്‍ത്തീകരിച്ച് ഡോക്ടറേറ്റ് നേടുന്നത്.
മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്.
കാസര്‍കോട് സിപിസിആര്‍ഐ യിലെ സീനിയര്‍ സയന്റിസ്റ്റായ ഡോ: ബിദ്ധപ്പയായിരുന്നു ഗവേഷണ ഗൈഡ്. 1997 ല്‍ ചെമ്മനാട് ജമാ-അത്ത് ഹ യര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ അധ്യാപകനായി. സേവനം തുടങ്ങിയ തോടെയാണ് ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ യുമായുള്ള ആത്മബന്ധം ആരംഭിക്കുന്നത്. 1998 ല്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറിയായപ്പോള്‍ സീനിയര്‍ അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. അന്ന് മുതല്‍ ഇന്ന് വരെ ചെമ്മനാട് ജമാഅത്ത് സ്‌കൂളിന്റെ അഭി വാച്യഘടകമായിരുന്നു. ചെമ്മനാട് ജമാഅത്ത് സ്‌കൂളിനെ ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റുന്നതില്‍ വഹിച്ച പങ്ക് വില മതിക്കാനാറാത്തതാണ്. 2013 മുതല്‍ 2016 വരെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറായിക്കൊണ്ട് തന്റെ സാമൂഹ്യ പ്രതിബദ്ധതയും തെളിയിച്ച അദ്ദേഹം അക്കാദമിക രംഗത്തും തന്റെ മികവു തെളിയിച്ചു. നിരവധി തവണ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സനായി സേവനമനുഷ്ഠിച്ചു. Regional institute of Education Myosre ലെ റസിഡന്‍ഷ്യല്‍ കോഴ്‌സില്‍ പങ്കെടുത്ത അദ്ദേഹം . ഹയര്‍ സെക്കണ്ടറി ക്വസ്റ്റ്യന്‍ പേപ്പര്‍ സെറ്റര്‍ ആയും സേവനമനുഷ്ഠിച്ചിരുന്നു.
2020 ജൂണില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു.
കോവിഡിന്റെ രൂക്ഷതയിലും വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് അകന്നു പോകാതിരിക്കാന്‍ ലഭ്യമായ എല്ലാ സാധ്യതകളും വിജയകരമായി പ്രയോജനപ്പെടുത്തി. കോവിഡാനന്തര കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിലുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനും പുതിയ പുതിയ നേട്ടങ്ങളിലേക്ക് അവരെ എത്തിക്കാനും പ്രയത്‌നിച്ചു. കലാ കായിക പ്രവൃത്തി പരിചയ ശാസ്ത്രമേളകളില്‍ സംസ്ഥാന തലത്തില്‍ തന്നെ മികച്ച സ്ഥാനം കൈവരിക്കാന്‍ സാധിച്ചു. നിരവധി തവണ സബ്ബ് ജില്ലാ ജില്ലാ – കലോല്‍സവങ്ങള്‍ക്കും ശാസ്ത്ര മേളകള്‍ക്കും നമ്മുടെ സ്‌കൂള്‍ വേദിയായപ്പോള്‍ അതിന്റെ മുന്‍ നിരയില്‍ നിന്ന് നയിച്ച് സമ്പൂര്‍ണ്ണ വിജയമാക്കി മാറ്റി.പ്രിന്‍സിപ്പലായിരിക്കുന്ന കാലഘട്ടത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം ന്റെ ആഭിമുഖ്യത്തില്‍ പി.ടി.എ, മാനേജ്‌മെന്റ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവരെ സഹകരിപ്പിച്ചു കൊണ്ട് നമ്മുടെ സ്‌കൂളില്‍ പഠിക്കുന്ന നിര്‍ധനരായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കി. അതിനു പിന്നിലുള്ള കഠിന പ്രയത്‌നം എടുത്തു പറയേണ്ടതാണ്. കൂടാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ സാധിച്ചു.
ഇന്ന് എല്ലാ മേഖലകളിലും തലയുയര്‍ത്തി നില്‍ക്കുന്ന മികച്ച പഠനാന്തരീക്ഷമുളള ഒരു സ്‌കൂളായി സി.ജെ മാറിയിട്ടുണ്ടെങ്കില്‍ സുകുമാരന്‍ മാഷുടെ 29 വര്‍ഷത്തെ അനുഭവ പരിചയവും കഠിന ശ്രമങ്ങളും അതിന്റെ പിന്നിലുണ്ട് എന്നത് ഒരിക്കലും മായ്ച്ച് കളയാനാവാത്ത സത്യമാണ്.
ഭാര്യ: ജയശ്രീ ടീച്ചര്‍ എ എസ് (മലയാളം അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ).
മക്കള്‍ :
അരുന്ധതി എസ് നായര്‍
അരുണ്‍ എസ് നായര്‍




