കാസര്‍കോട്:
19- മത് മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന ദേശീയ ഫ്‌ലോര്‍ബോള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലേക്ക് പങ്കെടുക്കുവാന്‍ തായലങ്ങാടിയുടെ
അഭിമാനം സയ്യാഫ് മുഹമ്മദ് കേരള ഫ്‌ലോര്‍ബോള്‍ ഹോക്കി സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുത്തു. ഏപ്രില്‍ 2 മുതല്‍ 5 വരെ യാണ് മഹാരാഷ്ട്ര യില്‍ വെച്ച് നടക്കുന്നത്. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയാണ്. മുസ്തഫ മുഹമ്മദ് തെരുവത്തിന്റെ യും മറിയം സുനൈസ പടുവടുക്കത്തി ന്റെയും മകനാണ്. ഒരു വ്യക്തി ആണ് യാത്ര ചെലവ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
തായലങ്ങാടിയുടെ അഭിമാനമായി സയ്യാഫ് മുഹമ്മദ് കേരള ഫ്‌ലോര്‍ബോള്‍ ഹോക്കി സംസ്ഥാന ടീമില്‍




