ഡോക്ടറെ കാണാന്‍ സമയം നോക്കേണ്ട! ഡയലൈഫ് ഹോസ്പിറ്റലില്‍ ഇനി ഇവനിംഗ് ക്ലിനിക്
കാസര്‍ഗോഡ്: ജോലി തിരക്കുകള്‍ കാരണം പകല്‍ സമയങ്ങളില്‍ ഡോക്ടറെ കാണാന്‍ കഴിയാത്ത രോഗികള്‍ക്ക് ആശ്വാസമായി കാസര്‍ഗോഡിലെ ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഇവനിംഗ് ക്ലിനിക് ആരംഭിച്ചു. വൈകുന്നേരം 4:30 മുതല്‍ രാത്രി 9:00 വരെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
ജനറല്‍ ഫിസിഷ്യന്‍ ഡോ. ജമാല്‍ അഹമ്മദ് (5:30 pm – 8:30 pm), പീഡിയാട്രിഷന്‍ ഡോ. നജിയ (4:30 pm – 7:00 pm), ഗൈനക്കോളജിസ്റ്റ് ഡോ. പ്രിഥ്വി (4:30 pm – 6:30 pm), ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. അഖില്‍ (5:00 pm – 8:00 pm), ജനറല്‍ & ലാപറോസ്‌കോപിക് സര്‍ജറി വിഭാഗത്തിലെ ഡോ. അനീസ് (5:00 pm – 8:00 pm) എന്നിവരുടെ സേവനം ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും എമര്‍ജന്‍സി വിഭാഗത്തില്‍ ഡോ. നമിതയുടെ സേവനവും ഉണ്ടായിരിക്കും.
രോഗികള്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് സൗകര്യവും ആശുപത്രി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 8289881103, 0499 4220103 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കാസര്‍ഗോഡ് പുലിക്കുന്നില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപമാണ് ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്.




