അബുദാബി കാസ്രോട്ടാര്‍ കൂട്ടായിമ സോക്കര്‍ ഫെസ്റ്റ് സീസണ്‍ 9 പ്രാഖ്യാപനം നടത്തി.

അബുദാബി കാസ്രോട്ടാര്‍ കൂട്ടായിമയുടെ അറബ്‌സ്‌ക്കോ ട്രോഫിക്ക് വേണ്ടിയുള്ള സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് അവതരിപ്പിക്കുന്ന ഒന്‍പതാമത് സോക്കര്‍ ഫെസ്റ്റ് 2026 ഏപ്രില്‍18 ന് ശനിയാഴ്ച വൈകുന്നേരം അബുദാബിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു,കയ്യു എഫ്സി,ഗ്രീന്‍ എക്‌സ് എഫ്സി,ഐബിഎംഎസ് എഫ്സി,ഗ്ലാഡിയേറ്റേഴ്‌സ് എഫ്സി,കെ എല്‍ 14 എഫ്സി,എ എം ബുള്‍സ് എഫ്സി,ഡൗണ്‍ ടൗണ്‍ എഫ്സി,ഫാള്‍ഔട്ട് എഫ്സി എന്നീ എട്ട് ടീമുകള്‍ സോക്കര്‍ ഫെസ്റ്റില്‍ മാറ്റുരക്കും എന്ന് സംഘടകസമിതി അറിയിച്ചു, യോഗത്തില്‍ കൂട്ടായിമയുടെ ബോര്‍ഡ് ഡയറക്ട്ടര്‍മാരും അറബ്‌സ്‌കോ ഗ്രൂപ്പ് എംഡിയുമായ നജീബ് അറബ്‌സ്‌കോ,മുജീബ് അറബ്‌സ്‌കോ,
മുജീബ് കമ്പാര്‍,അന്‍ഷിദ് അറബ്‌സ്‌കോ,കൂട്ടായിമ പ്രസിഡന്റ് മുഹമ്മദ് ആലംപാടി,ഹസൈനാര്‍ ചേരൂര്‍,ഐദീന്‍,ആസിഫ് പട്‌ള,തസ്ലി ആരിക്കാടി,കയ്യു കാസറഗോഡ്,അച്ചു കടവത് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top