.
കാസര്‍ഗോഡ് അഗ്‌നിശമന രക്ഷാ നിലയത്തില്‍ നിന്നു 22 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന് യാത്രയയപ്പ് നല്‍കി. 2026-ല്‍ രാജസ്ഥാന്‍ ഉദയപൂരില്‍ വച്ച് നടന്ന നാഷണല്‍ ഫയര്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 200 മീറ്ററില്‍ മെഡലും, 2026-ല്‍ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവന ഫയര്‍ സര്‍വ്വീസ് മെഡലും ലഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉപ്പള, പേരാവൂര്‍, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി. രഞ്ജിത് യാത്രയയപ്പ് സമേളനം ഉദ്ഘാടനം ചെയ്തു, പൊന്നാടയും ഉപഹാരവും നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ ഡോ. ആര്‍. ഹര്‍ഷ അധ്യക്ഷനായി. ജില്ലാ ഫയര്‍ ഓഫീസര്‍ മുസ്സാ വടക്കേതില്‍, വയനാട് ജില്ലാ ഫയര്‍ ഓഫീസര്‍ ബി. രാജ്, സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി. പി. ധനേഷ്, കെ. വി. പ്രഭാകരന്‍, സി. പി. രാജേഷ്, ആദര്‍ശ് അശോകന്‍, പി വി . പവിത്രന്‍,സജികുമാര്‍, ബി. രാജേഷ് കുമാര്‍, ആര്‍. ശ്രീനാഥന്‍, ഗോപാലകൃഷ്ണന്‍ മാവില, പ്രകാശ് കുമാര്‍, ഗോഗുല്‍ദാസ്, വില്‍സണ്‍, മനോജ്, കെ. എ. മനോജ് കുമാര്‍, ഒ. സി. കേശവന്‍ നമ്പൂതിരി, വരദന്‍ ,പി. വിജയന്‍, പി. സണ്ണി ഇമാനുവല്‍, വി. സുകു, ഇ. പ്രസീദ്. വി . ഗോപി, എസ്. അരുണ്‍ കുമാര്‍, അരുണ്.പി. നായര്‍, ഏ. രാജേന്ദ്രന്‍, വി.എന്‍. സുരേന്ദ്രന്‍, വിനോദ് കുമാര്‍ എന്നിവരും സംസാരിച്ചു.
സെക്രട്ടറി എം. രമേശ് സ്വാഗതവും പറഞ്ഞു.




