സൂര്യയ്ക്ക് ഫിഫ്റ്റി, തിളങ്ങി രോഹിത്; ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് ഭേദപ്പെട്ട ടോട്ടല്‍
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി.
36 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുകളും അടക്കം 51 റണ്‍സ് നേടി. രോഹിത് ശര്‍മ 26 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറുകളൂം അടക്കം 35 റണ്‍സ് നേടി. നമാന്‍ ധിര്‍ 28 റണ്‍സും മിച്ചല്‍ സാന്റ്‌നര്‍ 18 റണ്‍സും കോര്‍ബിന്‍ ബോഷ് 11 റണ്‍സും വേണ്ടി. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. സുഖമില്ലാത്തതിനെ തുടര്‍ന്നാണ് ഹാര്‍ദിക് ഇന്ന് പുറത്തിരിക്കുന്നതെന്ന് സൂര്യ ടോസിനിടെ പറഞ്ഞു.
ഹാര്‍ദിക്കിന് പകരം ദീപക് ചഹര്‍ ടീമിലെത്തി. ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും അള്ളാ ഗസന്‍ഫറിന് പകരം മിച്ചല്‍ സാന്റ്നറും ഇലവനിലെത്തി. അതേസമയം മാറ്റങ്ങളില്ലാതെയാണ് ക്യാപിറ്റല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.




