വോട്ടായാനം 2026; തലക്ലായില്‍ ബോധവത്കരണ ക്യാമ്പയിനും ക്വിസ് മത്സരവും സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സ്വീപ് കാസര്‍കോട്, തലക്ലായി ജ്വാല വായനശാല & ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വോട്ടായനം’ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയും ജില്ലാതല ക്വിസ് മത്സരവും സ്വീപ് നോഡല്‍ ഓഫീസറായ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു.

‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച ക്യാമ്പയിനില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ ക്ലാസ് എടുത്തു

പി. ചാത്തുകുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. പി.എസ് ശ്രീശന്‍ സ്വാഗതവും എന്‍. ബേബി നന്ദിയും പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രവീന്ദ്രന്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ സംഘടിപ്പിച്ച ‘യൂത്ത് വോട്ടേഴ്‌സ് ക്വിസ് 26’ മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വോട്ടിങ് യന്ത്രത്തെക്കുറിച്ച് ധാരണയുണ്ടാക്കുന്നതിനും പരിപാടിയുടെ ഭാഗമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

Scroll to Top