തിരഞ്ഞെടുപ്പ് സഹായി 2026 പ്രകാശനം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പ് 2026 കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് സഹായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രകാശനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ചിലങ്ക ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് രാജീവന്‍, ബിനുകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട്, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ജയന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് അബ്ദുള്ള, മാലിന്യ മുക്തനവകേരളം കോകോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ മീഡിയ സെന്ററിലെ ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top