ചരിത്രം കുറിച്ച് ആര്‍ട്ടിമിസ് 2; ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഞ്ചരിച്ച സംഘമായി ആ നാല് പേര്‍
അപ്പോളോ 13 സഞ്ചരിച്ചതിനേക്കാള്‍ 6616 കിമീ ദൂരം അധികമാണ് ആര്‍ട്ടിമിസ് സംഘം സഞ്ചരിച്ചത്
വാഷിംഗ്ടണ്‍: ചന്ദ്രന്റെ തൊട്ടടുത്തെത്തി ചരിത്രംകുറിച്ച് ആര്‍ട്ടിമിസ് 2. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച സംഘമായി ഓറിയോണ്‍ പേടകത്തിലെ സംഘം മാറി. അപ്പോളോ 13 സഞ്ചരിച്ചതിനേക്കാള്‍ 6,616 കിമീ ദൂരം അധികമാണ് ആര്‍ട്ടിമിസ് 2 ദൗത്യസംഘം സഞ്ചരിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.32നാണ് ഒറിയോണ്‍ പേടകം ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയത്. 4,06,788 കിലോമീറ്റര്‍ ദൂരമാണ് പേടകം സഞ്ചരിച്ചത്. പേടകം ചന്ദ്രനെ ചുറ്റുകയും ചെയ്തു. 54 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രന് പിന്നിലൂടെ ഒരു പേടകം യാത്ര ചെയ്യുന്നത്. പേടകം ചന്ദ്രന് പിന്നിലൂടെ കടന്നുപോയപ്പോള്‍ 40 മിനിറ്റ് ബ്ലാക്ക് ഔട്ട് സംഭവിച്ചിരുന്നു. എന്നാല്‍ പേടകവും ഭൂമിയുമായുള്ള ആശയവിനിമയം വൈകാതെ പുനഃസ്ഥാപിച്ചു. നിലവില്‍ ചന്ദ്രോപരിതലത്തോട് ഏറ്റവും അടുത്തെത്തിയിരിക്കുകയാണ് ഓറിയോണ്‍.
നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറിയിരുന്നു. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായിരുന്നു. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.
ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.
ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കാസര്‍കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദീപ, ജൂനിയര്‍ സൂപ്രണ്ട് കെ.ധനേഷ്, പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍ ചന്ദ്രശേഖര്‍, ആര്‍.ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്ത




