കെ.എന്‍.എം കുഞ്ചത്തൂര്‍ ശാഖയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം ദാറുസ്സലാം സലഫി പള്ളി അങ്കണത്തില്‍ പ്രൗഢഗംഭീരമായി നടന്നു.

മഞ്ചേശ്വരം: കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ശാഖകളിലും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കാനുള്ള കെ.എന്‍.എം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്, കെ.എന്‍.എം കുഞ്ചത്തൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ദാറുസ്സലാം സലഫി പള്ളി പരിസരത്ത് മികച്ച പങ്കാളിത്തത്തോടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

ദാറുസ്സലാം സലഫി പള്ളി പ്രസിഡന്റ് ഹാജി അബ്ദുല്‍ റഹ്‌മാന്‍ അരിമലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് ഡോ. അഹമ്മദ് നീലേശ്വരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ ടിക്കരിപ്പൂര്‍, ഇബ്രാഹിം ദാരിമി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സലാഹുദ്ദീന്‍ ചുഴിലി മുഖ്യ പ്രഭാഷണം നടത്തിയപ്പോള്‍, വിവിധ സാമൂഹിക-സാംസ്‌കാരിക വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി മാഗസിന്‍ പ്രകാശനം സംഘടിപ്പിച്ചു. ഹാജി അബ്ദുല്‍ റഹ്‌മാന്‍ അരിമല, സൈനുദ്ദീന്‍ എ.പി, അഹമ്മദ് അന്‍സാരി എന്നിവര്‍ ചേര്‍ന്ന് മാഗസിന്‍ പുറത്തിറക്കി.

എം.എസ്.എം കാസറഗോഡ് ജില്ലാ സെക്രട്ടറി മുഹമ്മദ് അലി സലഫി സ്വാഗതം പറഞ്ഞപ്പോള്‍, ദാറുസ്സലാം സലഫി മസ്ജിദ് സെക്രട്ടറി നവാസ് മദനി നന്ദി രേഖപ്പെടുത്തി.

കുട്ടികളുടെ കഴിവുകള്‍ പ്രകടമാക്കുന്നതിനായി സര്‍ഗ്ഗവേദിയും സംഘടിപ്പിച്ചിരുന്നുവെന്നും, രണ്ടുപ്രോഗ്രാമുകളിലും വലിയൊരു ജനാവലി പങ്കെടുത്തുവെന്നും സംഘാടകര്‍ അറിയിച്ചു.

Scroll to Top