സംസ്ഥാനത്ത് ഒന്നാം നമ്പര്‍ പോളിംഗ്ബൂത്ത് സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍

മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളും വിലയിരുത്തി

കന്നഡയിലും അറിയിപ്പുകള്‍ നല്‍കുമെന്ന് കളക്ടര്‍

മഞ്ചേശ്വരം കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലെയും സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് വിലയിരുത്തി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളും കളക്ടര്‍ സന്ദര്‍ശിച്ച് പരിശോധിച്ചു. സംസ്ഥാനത്തെ ഒന്നാം നമ്പര്‍ പോളിംഗ് ബൂത്ത് ആയ കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബൂത്ത് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രശ്ന ബാധിത ബൂത്തായ കണ്വതീര്‍ത്ഥ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പോളിംഗ് സ്റ്റേഷനും കളക്ടര്‍ സന്ദര്‍ശിച്ചു. മഞ്ചേശ്വരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടര്‍ സംസാരിച്ചു. മഞ്ചേശ്വരം തഹസില്‍ദാര്‍ പി.പ്രേംരാജ് സെക്ടറില്‍ ഓഫീസര്‍ ഹാരിസ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ പ്രശ്നബാധിത ബൂത്തില്‍ ഉള്‍പ്പെട്ട ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെര്‍ക്കള സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോളിംഗ് സ്റ്റേഷന്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത്തുകളും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഭാഷ ന്യൂനപക്ഷ മേഖലയില്‍ കന്നടയിലും വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തില്‍ മഞ്ചേശ്വരം വിരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) വി.രഘുമണി കാസര്‍കോട് വരണാധികാരി ആര്‍.ഡി.ഒ ബിനു ജോസഫ് മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ കൂടെ ഉണ്ടായിരുന്നു

Scroll to Top