മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖ യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍ഗോഡ് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കല്ലട്ര മാഹിന്‍ ഹാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ബെദിര ലീഗ് ഓഫീസ് പരിസരത്ത് നടന്ന പരിപാടി ശ്രദ്ധേയമായി.
യുവജന പ്രവര്‍ത്തകരെ ഒരുമിച്ച് കൂട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
പരിപാടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി. എസ്. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡന്റ് ശാക്കിര്‍ എന്‍. എം. ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.
പ്രവാസി ലീഗ് മണ്ഡലം ട്രഷറര്‍ കുഞ്ഞഹമ്മദ് ബെദിര, വാര്‍ഡ് ഭാരവാഹികളായ മുഹമ്മദ് മാണിമൂല, മൊയ്തീന്‍ കുഞ്ഞി ബംബ്രാണ, എസ്.ടി.യു ശാഖ ജനറല്‍ സെക്രട്ടറി ആരിഫ് കരിപൊടി, യൂത്ത് ലീഗ് ഭാരവാഹികളായ സലാം പി. വി, നിഹാല്‍ ബെദിര, ബാഖിര്‍ ബി. എസ്, ഖാലിദ് ബെദിര, മുനീര്‍ ബെദിര, ശാസി ബെദിര, ഹസീബ് അബ്ബാസ് ബെദിര, ഇജാസ് ബെദിര, സിദ്ധീഖ് ബെദിര എന്നിവര്‍ സംസാരിച്ച

Scroll to Top