മൊഗ്രാല്.മൊഗ്രാലില് തദ്ദേശ തെരഞ്ഞെടുപ്പില് മൊഗ്രാലിലേയും സമീപ പ്രദേശങ്ങളിലെയും 7 വാര്ഡുകളില് യുഡിഎഫ് നേടിയ തകര്പ്പന് ജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്ത്തിക്കാനും, ഓരോ വാര്ഡിലും എ കെ എം അഷ്റഫിന്റെ വോട്ടില് ഭൂരിപക്ഷം വര്ദ്ധിപ്പിക്കാനുമുള്ള പദ്ധതിക്ക് മൊഗ്രാല് ഗ്രീന് സ്റ്റാര് രൂപം നല്കി പ്രവര്ത്തനം ഊര്ജിതമാക്കി.
ഓരോ വാര്ഡിലും പരമാവധി 100 വോട്ടുകള് വര്ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന് സ്റ്റാര്,യൂത്ത് ലീഗ് പ്രവര്ത്തകര് സജീവമായി ഇടപെടല് നടത്തുന്നത്.മൊഗ്രാല് കെ കെപ്പുറം വാര്ഡില് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് 434 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.ഇത് 600 വോട്ടായി വര്ദ്ധിപ്പിക്കുകയാണ് യുഡിഎഫ് ലക്ഷ്യം.
മൊഗ്രാല് ടൗണ് വാര്ഡില് 610 വോട്ടുകളാണ് തദ്ദേശ തെരഞ്ഞെടുപ്പില് യുഡിഎഫിന് ലഭിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പില് 700 വോട്ടുകളായി ഉയര്ത്തും.കുമ്പള റെയില്വേ സ്റ്റേഷന് വാര്ഡില് 543 വോട്ടുകള് 700 ആക്കാനാണ് ശ്രമം. നടുപ്പളം വാര്ഡില് 607 വോട്ടുകള് 800 ആയി ഉയര്ത്തും.ഇവിടെ വെല്ഫയര് പാര്ട്ടിയുടെ 196 വോട്ടുകള് ഈ പ്രാവശ്യം യുഡിഎഫിന് ലഭിക്കുകയും ചെയ്യും.ബദ്രിയ നഗറിയിലെ 427 വോട്ട് 500 ആയി ഉയര്ത്തും. പേരാലില് 732 വോട്ട് 800 ആയി ഉയര്ത്തും. ഇതിനായി ബൂത്ത് കമ്മിറ്റികള് അതാത് വാര്ഡ് മെമ്പര്മാരുടെ നേതൃത്വത്തില് പ്രവര്ത്തനം സജീവമാക്കിയിട്ടുണ്ട്.ഏഴു വാര്ഡുകളില് നിന്നായി തദ്ദേശ തെരഞ്ഞെടുപ്പില് കിട്ടിയ 3,972 വോട്ടുകള് 5000മായി വോട്ടുകള് വര്ദ്ധിപ്പിക്കാനാണ് പദ്ധതി കൊണ്ട് യുഡിഎഫ് ലക്ഷ്യമിടുന്നത്.ഇതുവഴി എ കെ എം അഷ്റ ഫിന്റെ ഭൂരിപക്ഷം വര്ദ്ധിപ്പിക്കാനാ കുമെന്നാണ് യുഡിഎഫ് പ്രവര്ത്തകരുടെ പ്രതീക്ഷയും.




