ജിദ്ദ: കെഎംസിസി ജിദ്ദ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി യു ഡി എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബ വോട്ട് യു ഡി എഫ് സ്ഥാനാര്‍ഥികളായ എ കെ എം അഷ്റഫ്, കല്ലട്ര മാഹിന്‍, കെ നീലകണ്ഠന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് നല്‍കി വിജയിപ്പിക്കണമെന്ന് കണ്‍വെന്‍ഷന്‍ ഉത്ഘാടനം നിര്‍വഹിച്ചു കൊണ്ട് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അഭിപ്രായപ്പെട്ടു.
അബ്ദുല്ല ഹിറ്റാച്ചി ആദ്യക്ഷത വഹിച്ചു. ഇക്ബാല്‍ തൃക്കരിപ്പൂര്‍, സമീര്‍ ചേരങ്കൈ, കാദര്‍ ചെര്‍ക്കള, ഹാരിസ് മൊഗ്രാല്‍, ഫവാഹിദ് തൃക്കരിപ്പൂര്‍, അഷറഫ് കോളിയടുക്കം, ജലീല്‍ ചെര്‍ക്കള, ഹാഷിം കുമ്പള, ഫഹദ് ചന്തേര, സലാം ബെണ്ടിച്ചാല്‍, സിദ്ധീഖ് ബായാര്‍, ഇര്‍ഷാദ് മൊവ്വല്‍, അബ്ദുല്‍ റഹ്‌മാന്‍ അമ്പാത്ത്, അജ്മല്‍ എര്‍മാളം, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു,
നസീര്‍ പെരുമ്പള സ്വാഗതവും ഹമീദ് ഇച്ചിലങ്കോട് നന്ദിയും പറഞ്ഞു.




