’48 മണിക്കൂര്‍ സമയത്തേയ്ക്ക് പുറത്തിറങ്ങരുത്’; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംബസി

’48 മണിക്കൂര്‍ സമയത്തേയ്ക്ക് പുറത്തിറങ്ങരുത്’; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി എംബസി

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാനിലെ ഇന്ത്യന്‍ എംബസി. 48 മണിക്കൂര്‍ സമയത്തേയ്ക്ക് പുറത്തിറങ്ങരുതെന്നും എവിടെയാണോ അവിടെ തന്നെ തുടരണം എന്നുമാണ് എംബസി അറിയിച്ചത്. ഇന്ന് രാത്രിയോട് കൂടി ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് തൊട്ട് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് മുന്നറിയിപ്പ് നല്‍കിയത്. പൗരന്മാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തമെന്നും നിര്‍ദേശമുണ്ട്. ഇറാനിലെ സൈനിക മേഖലയിലോ വൈദ്യൂതനിലയങ്ങള്‍ക്ക് സമീപമോ പോകരുതെന്നും എംബസി അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും അറിയിപ്പുണ്ട്.

അതേസമയം ഇറാന്റെ പാലങ്ങളും റെയില്‍വെ ട്രാക്കുകളും തകര്‍ത്തെന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹുവും രം?ഗത്തെത്തിയിട്ടുണ്ട്. നെതന്യാഹുവിന്റെ എക്‌സ് പോസ്റ്റിലൂടെയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ ഉയോ?ഗിച്ച് വരുന്ന തന്ത്രപ്രധാനമായ പാലങ്ങള്‍ തകര്‍ത്തെന്നാണ് നെതന്യാഹു പറഞ്ഞത്. ആക്രമണത്തില്‍ ഇറാന്റെ നിരവധി യുദ്ധവിമാനങ്ങളും തകര്‍ത്തതായി പറയുന്നുണ്ട്. ഇന്ന് രാത്രിയോടെ വെടിനിര്‍ത്തലിന് അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കി ഡോണള്‍ഡ് ട്രംപും വന്നിരുന്നു.

Scroll to Top