നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിംഗ് ഉദ്യോഗസ്ഥരുടെയും മൈക്രോ ഒബ്സര്‍വര്‍ മാരുടെയും അന്തിമഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞു . സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ പോളിംഗ് സ്റ്റേഷനുകളുടെ ചുമതല നല്‍കി കൊണ്ടുള്ള അന്തിമഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. ഇതോടെ പോളിംഗ് ഡ്യൂട്ടി സംബന്ധിച്ച പോളിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട റാന്‍ഡമൈസേഷനും മൈക്രോ ഒബ്സര്‍വര്‍മാരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷനും ആണ് നടന്നത്. ഏതൊക്കെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏതൊക്കെ പോളിംഗ് സ്റ്റേഷന്റെ ചുമതലയുണ്ട് എന്ന കാര്യത്തില്‍ ഇതോടെ തീരുമാനമായി. ജില്ലയിലെ 1146 പോളിംഗ് സ്റ്റേഷനുകളിലേക്ക് 20% റിസര്‍വ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരെയാണ് 5504 ഉദ്യോഗസ്ഥരെയും 171 മൈക്രോ ഒബ്സെര്‍വര്‍മാരെയും ആണ് പോളിംഗ് ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ സന്ദേശം വഴിയും ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ വഴിയും തിരഞ്ഞെടുപ്പ് ചുമതല നല്‍കി കൊണ്ടുള്ള ഉത്തരവ് ലഭ്യമാണ്. ജനറല്‍ ഒബ്സര്‍വര്‍മാരായ വിജയ് ബാലകൃഷ്ണ വാഗ്മറെ, ധ്യാനേശ്വര്‍ കൊണ്ടി ബാഹു കിലാരി എന്നിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്. റാന്‍ഡമൈസേഷന്‍ യോഗത്തില്‍ എ.ഡി.എം കെ.വി ശ്രുതി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, എന്‍.ഐ സി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.ലീന എന്നിവര്‍ പങ്കെടുത്തു.
പോളിംഗ് ഉദ്യോഗസ്ഥരുടെയും മൈക്രോ ഒബ്സര്‍വര്‍മാരുടെയും അന്തിമഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞു




