ഭര്‍ത്താവിനെ വീഡിയോ കോളില്‍ സംസാരിച്ച് തര്‍ക്കം;പിന്നാലെ യുവതിയെ വീട്ടില്‍ മ,രിച്ചനിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ് ടെലിവിഷന്‍, സിനിമ ലോകത്തെ നടുക്കി യുവനടി സുഭാഷിണിയെ (31) ചെന്നൈയിലെ ഇയ്യപ്പന്തങ്കലിലുള്ള വാടക അപ്പാര്‍ട്ട്‌മെന്റില്‍ മ,രിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയിലുണ്ടായ രൂക്ഷമായ തര്‍ക്കമാണ് മ,രണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി ഈ മാസം മൂന്നിനാണ് സുഭാഷിണി ചെന്നൈയിലെത്തിയത്. ഞായറാഴ്ച രാത്രി ബെംഗളൂരുവിലുള്ള ഭര്‍ത്താവ് ബിപിന്‍ ചന്ദ്രനുമായി താരം വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ കുടുംബപരമായ വിഷയങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു. തര്‍ക്കം കൂടിയതോടെ വീഡിയോ കോള്‍ നിലനില്‍ക്കെത്തന്നെ താരം ജീവനൊടുക്കാന്‍ ശ്രമിച്ചതായാണ് സൂചന..

ഭാര്യയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതായതോടെ പരിഭ്രാന്തനായ ബിപിന്‍ ഉടന്‍ തന്നെ ചെന്നൈയിലുള്ള സുഹൃത്തുക്കളെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് സുഭാഷിണിയെ സീലിംഗ് ഫാനില്‍ ജീവനൊടുക്കിയ കണ്ടെത്തിയത്.

ബെംഗളൂരു സ്വദേശിയായ ബിപിന്‍ ചന്ദ്രനും, സുഭാഷിണിയും നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ 2024 ഏപ്രിലിലാണ് വിവാഹിതരായത്. വിവാഹശേഷം ബെംഗളൂരുവിലായിരുന്നു താമസമെങ്കിലും അടുത്തകാലത്തായി ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Scroll to Top