Thursday, November 14, 2024
Home Sports രഞ്ജി ട്രോഫി: രണ്ടാം ദിനം വില്ലനായി വെളിച്ചക്കുറവ്, കേരള-ഹരിയാന മത്സരം തുടങ്ങാന്‍ വൈകുന്നു

രഞ്ജി ട്രോഫി: രണ്ടാം ദിനം വില്ലനായി വെളിച്ചക്കുറവ്, കേരള-ഹരിയാന മത്സരം തുടങ്ങാന്‍ വൈകുന്നു

by KCN CHANNEL
0 comment

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-ഹരിയാന മത്സരത്തിന്റെ രണ്ടാം ദിനത്തിലെ മത്സരം വെളിച്ചക്കുറവ് മൂലം വൈകുന്നു. ആദ്യ ദിനം ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഹരിയാനയുടെ ഹോം ഗ്രൗണ്ടായ ലാഹ്ലി, ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കനത്ത മൂടല്‍ മഞ്ഞുമൂലം ഒന്നാം ദിനവും ആദ്യ സെഷനിലെ മത്സരം തുടങ്ങാന്‍ വൈകിയിരുന്നു. രണ്ടാം ദിനം വെളിച്ചക്കുറവാണ് വില്ലനാകുന്നത്.

51 റണ്‍സോടെ ക്രീസിലുള്ള അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് കേരളത്തിനായി ക്രീസിലുള്ളത്. 55 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റെയും ബാബാ അപരാജിതിന്റെയും വിക്കറ്റുകളാണ് കേരളത്തിന് ആദ്യ ദിവസം നഷ്ടമായത്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരത്തിന് ബാബ അപരാജിതിന്റെ വിക്കറ്റാണ് ആദ്യം (0) നഷ്ടമായത്. അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കിയാണ് അപരാജിത് മടങ്ങിയത്. പിന്നാലെ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ കേരളത്തെ 91 റണ്‍സിലെത്തിച്ചു.

You may also like

Leave a Comment