Wednesday, November 13, 2024
Home Sports ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം

by KCN CHANNEL
0 comment

സഞ്ജുവിന് പിന്നാലെ സഹ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ (0) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

കെബെര്‍ഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ട്വന്റി 20യില്‍ സഞ്ജു പൂജ്യത്തിന് പുറത്ത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ താരം ഏറെ പ്രതീക്ഷയോടെയാണ് ക്രീസിലെത്തിയത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ പുറത്താവാനായിരുന്നു വിധി. മാര്‍ക്കോ ജാന്‍സന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സഞ്ജുവിന് പിന്നാലെ സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ (0), സൂര്യകുമാര്‍ യാദവ് (4) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 6 ഓവറില്‍ മൂന്നിന് 34 എന്ന നിലയിലാണ്. അക്‌സര്‍ പട്ടേല്‍ (10), തിലക് വര്‍മ (13) എന്നിവരാണ് ക്രീസില്‍. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്സ ടീമിലെത്തി. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

മത്സരത്തിലെ മൂന്നാം പന്തിലാണ് സഞ്ജു പുറത്താവുന്നത്. പിന്നാലെ ജെറാള്‍ഡ് കോട്‌സ്വീയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അഭിഷേക് ജാന്‍സന് ക്യാച്ച് നല്‍കി മടങ്ങി. സൂര്യ ആന്‍ഡിലെ സെയിംലെയ്‌ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

പിച്ച് റിപ്പോര്‍ട്ട്

പരമ്പരാഗതമായി പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് സെന്റ് ജോര്‍ജ് പാര്‍ക്ക്. ഡര്‍ബനിലെ അപേക്ഷിച്ച് സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കൂടുതല്‍ പേസും ബൗണ്‍സും ലഭിക്കും. പേസ് ഇഷ്ടപ്പെടുന്ന സഞ്ജുവിനെ പോലെയുള്ള താരങ്ങള്‍ക്ക് അനുയോജ്യമാണ് ഗ്രൗണ്ട്. ടോസ് ഒരു നിര്‍ണായക ഘടകമാകില്ല. നാല് മത്സങ്ങളാണ് ഇവിടെ കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത ടീം രണ്ട് തവണ ജയിച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമും ജയിക്കുകയായിരുന്നു. അവസാന അഞ്ച് മത്സരങ്ങളിലെ ആദ്യം ബാറ്റ് ചെയ്യുന്നവരുടെ ശരാശരി സ്‌കോര്‍ 128 റണ്‍സാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്നവരുടെ സ്‌കോര്‍ 100. അവസാനം നടന്ന 10 മത്സരങ്ങളില്‍ 86 വിക്കറ്റാണ് പേസര്‍മാര്‍ വീഴ്ത്തിയത്. സ്പിന്നര്‍മാര്‍ 22 വിക്കറ്റും സ്വന്തമാക്കി.

ഇരു ടീമുകളുടേയം പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, അവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്്റ്റന്‍), റയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്സ്, ട്രിസ്റ്റാന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ആന്‍ഡില്‍ സിമെലന്‍, ജെറാള്‍ഡ് കോറ്റ്സി, കേശവ് മഹാരാജ്, എന്‍കബയോംസി പീറ്റര്‍.

ലീഡെടുക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.

You may also like

Leave a Comment