കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്. ഒരു സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം.
കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തന്‍ ചിറകുനല്‍കി ജലവിമാനം കൊച്ചി കായലില്‍ പറന്നിറങ്ങി. മൂന്നാറിലെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പരീക്ഷണപ്പറക്കല്‍ നാളെയാണ്.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് മറൈന്‍ ഡ്രൈവിന് സമീപം കൊച്ചി കായലിലേക്ക് ജലവിമാനം പറന്നിറങ്ങിയത്. മൈസൂരുവില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയശേഷമാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. മറൈന്‍ഡ്രൈവിനും ഹില്‍പാലസിനും ഇടയില്‍ മൂന്നുവട്ടം വട്ടം ചുറ്റി. പിന്നെ കായലിലേക്ക് പറന്നിറങ്ങി. കൊച്ചി മറീനയ്ക്കടുത്ത് നങ്കൂരമിട്ടു. കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്.
ഒരു സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കി. നാളെ രാവിലെ 9.30ന് കൊച്ചി മറീനയിലാണ് ജലവിമാനത്തിന്റെ പരീക്ഷണ പറക്കലിന്റെ ഉദ്ഘാടനം. കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമില്‍ ലാന്റ് ചെയ്തും.