ജനമൈത്രി പോലീസ് കാസറഗോഡ്,
ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ കാസറഗോഡ്
സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി.
കാസറഗോഡ് മാനസ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ കാസറഗോഡ് Dysp ശ്രീ സി കെ സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ കാസർഗോഡ് മുനിസ്സിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സോഷ്യൽ പോലീസിങ് ഡിവിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. രാമകൃഷണൻ ലഹരി വിരുദ്ധ സെമിനാറിൻ്റെ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സബ് ഇൻസ്പെക്ടർ ശ്രീ ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫിസർ സന്തോഷ് കുമാർ, കൃപേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്ന ചടങ്ങിൽ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ മാനേജർ ശ്രീ. ശാൽവിൻ പി.എസ് സ്വാഗതവും, ഡി പി എ HOD ശ്രീമതി. പ്രീതിക പി കെ ആശംസയും അർപ്പിച്ച് സംസാരിച്ചു. മൾട്ടിമീഡിയ HOD ശ്രീ. ലോഹിത്ത് നന്ദിയും അറിയിച്ചു. സേഫ് കാസർഗോസിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പരിപാടിയിൽ മുഴുവൻ ജനങ്ങളും യോദ്ധാക്കളായി മുന്നിലുണ്ടാകണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ Dysp ശ്രി സി കെ സുനിൽ കുമാർ അഭിപ്രായപ്പെട്ടു. സെമിനാറിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ലഹരിവിരുദ്ധ സെമിനാർ നടത്തി.
48