റഷ്യ. (കൃഗിസ്ഥാന്). മൊഗ്രാലുകാരുടെ കാല്പന്തുകളി അത് അവരുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ലോകത്തെവിടെയായാലും ഫുട്ബോളിനോടുള്ള കമ്പം അവര്‍ പുറത്തെടുക്കും. കാല് തരിപ്പ് തീരണമെങ്കില്‍ മൊഗ്രാലുകാര്‍ക്ക് പന്ത് തട്ടിയിട്ട് തന്നെ ആവണം.
മൊഗ്രാല്‍ സ്വദേശി ഡോ:ഷനിന്‍ കാഫിലാസ് റഷ്യയിലാണ് മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. ഡോക്ടറായ അദ്ദേഹം ഇപ്പോള്‍ ‘റഷ്യന്‍ അമാറിസ് ടീമിന്റെ ‘കാപ്റ്റന്‍ ആയി പ്രാക്ടീസ് ചെയ്തുവരുന്നു. നല്ലൊരു ഫുട്ബോള്‍ താരമായ ഷനിന്‍ കിട്ടുന്ന സമയത്ത് കാല്പന്ത് കളിക്ക് സമയം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെയാണ് ഷനിന്‍ സ്ട്രോങ്ങ് ഇലവന് ടീമില്‍ ഇടം പിടിച്ചതും.
കൃഗിസ്ഥാനില് നടക്കുന്ന ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്ട്രോങ്ങ് ഇലവന് പാകിസ്ഥാന് സ്പോണ്സര് ടീം ഏറ്റവും കൂടുതല്‍ പ്രതിഫലത്തോടെ ലേലം വിളിച്ചെടുത്തത് ഡോ:ഷനിന്‍ കാഫിലാസിനെയാ യിരുന്നു. മികച്ച പ്ലാറ്റി നം സ്ട്രൈക്കറാ ണ് ഷനിന്‍.ഇത് ഫുട്ബാള്‍ ഗ്രാമമായ മൊഗ്രാലിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ്.
22 വയസ്സിനിടയില്‍ തന്നെ മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കി ഡോ: പദവി കരസ്ഥമാക്കുകയും, ഫുട്ബോളില്‍ മികച്ച കളിക്കാരനാവുകയും ചെയ്യുക വഴി നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് ഡോ:ഷനിന്‍. ഇപ്പോള്‍.സ്ട്രോങ്ങ് ഇലവന് ടീം ക്ലബ്ബിനുവേണ്ടി ബൂട്ടണിയുന്ന ഡോ:ഷനിന്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബിലൂടെയാണ് ഫുട്ബോള്‍ രംഗത്തേക്ക് വരുന്നത്. ചെറിയ പ്രായത്തില്‍ വലിയ നേട്ടങ്ങളുമായി നാട്ടിലെ അഭിമാനമായി മാറുകയാണ് ഡോ:ഷനിന്‍ കാഫിലാസ്.
പ്രവാസ ലോകത്തെ ജീവകാരുണ്യ മേഖലയിലെ വെള്ളിനക്ഷത്രം സൗദി അറേബ്യ ജിദ്ദയിലെ യുവ വ്യവസായ പ്രമുഖനുമായ എംജി ലത്തീഫ് കാഫിലാസിന്റെയും, ‘മലബാര്‍ അടുക്കള”യുടെ ജിദ്ദയിലെ നെടുംതൂണായി പ്രവര്‍ത്തിച്ചുവരുന്ന കുബ്രയുടെയും മകനാണ് ഡോ:ഷനിന്‍. ഉപ്പയും ഉമ്മയും വിത്യസ്ത മേഖലകളിലൂടെ പേരെടുത്തത് പോലെ കാല്പന്തുകളിയിലൂടെ ഉന്നതങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ:ഷനിന്‍.
ഫോട്ടോ: ഡോക്ടര്ഷനിന്കാഫിലാസ്.