വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

പൊതുതിരഞ്ഞെടുപ്പ് 2026 അനുബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ ഒരുക്കിയിരിക്കുന്ന വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സുതാര്യവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സജ്ജീകരണങ്ങളോടെ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ് സംവിധാനം ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ദിവസം എല്ലാ ബൂത്തുകളും ബൂത്ത് പരിസരങ്ങളും ഈ സംവിധാനത്തിലൂടെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. സുരക്ഷാ ക്രമീകരണങ്ങളും പോളിംഗ് നടപടികളും ഇതിലൂടെ സൂക്ഷ്മമായി വിലയിരുത്താന്‍ സാധിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു വെബ്കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ എസ്. ഫാന്റിന്‍ കൊര്‍ണേലിയസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഐ ടി നോഡല്‍ ഓഫീസര്‍ കെ.ലീന എന്നിവര്‍ പങ്കെടുത്തു.

Scroll to Top