പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയായ ദീക്ഷ പര്‍വാദ്കര്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഗോവയിലെ പ്രമുഖ ബിസിനസുകാരന്‍ ആന്‍ഡ്രൂ ഡയസിന്റെ മകന്‍ ഡാരിയസ് ഡയസിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു..
ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനായ അരുണ്‍കുമാറിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു ദീക്ഷ. ബാംബോലിം, ഡോണ പൗള റോഡില്‍ മണിപ്പാല്‍ ആശുപത്രിക്ക് സമീപം വെച്ച് നിയന്ത്രണം വിട്ടു വന്ന മിനി കൂപ്പര്‍ കാര്‍ ഇവരുടെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദീക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അരുണ്‍കുമാര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്..




