അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഫുഡ് കിറ്റ് ചാലഞ്ച് കൂപ്പണ്‍ റിലീസ് ചെയ്തു .

അബുദാബി: കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഈദ് അല്‍ ഇത്തിഹാദ് ദിനത്തോട് അനുബന്ധിച്ചു ഡിസംബര്‍ 7 നു സംഘടിപ്പിക്കുന്ന ഫുഡ് കിറ്റ് ചാലഞ്ചിന്റെ കൂപ്പണ്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ ഹാജി തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് പടന്നയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തണലേകാന്‍ എന്ന ആശയത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സംസ്ഥാന ട്രഷറര്‍ പി കെ അഹ്‌മദ് ബല്ല കടപ്പുറം, വൈസ് പ്രസിഡണ്ട് അനീസ് മാങ്ങാട് , സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ മീത്തല്‍ മാങ്ങാട് , ഭാരവാഹികളായ മാഹിന്‍ പടന്ന , അഷ്റഫ് ഒളവറ ,റാഷിദ് എടത്തോട് , സത്താര്‍ കുന്നുംകൈ , വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് അസീസ് പെര്‍മുദ, അസീസ് ആറാട്ടുകടവ്, സി എച് അബ്ദുസ്സലാം ,മിദ്ലാജ് കുശാല്‍ നഗര്‍, ഷുക്കൂര്‍ ഒളവറ തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top