ജില്ലയില്‍ മുഴുവന്‍ വിദ്യാലയങ്ങളിലും സ്വയം പ്രതിരോധ പരിശീലനം നല്‍കാന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ പോലീസ്

കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കുടുംബശ്രീ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കാന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ പോലീസ്. പുതുതായി പരിശീലനം ലഭിച്ച നാല് പുരുഷ മാസ്റ്റര്‍ ട്രെയിനര്‍മാരെയും ആറ് വനിതാ ട്രെയിനര്‍മാരെയും ഉള്‍പ്പെടുത്തി ജില്ലാ പോലീസ് മേധാവി ശ്രീ വിജയ് ഭരത് റെഡി ഐപിഎസ് അവര്‍കളുടെ നിര്‍ദ്ദേശപ്രകാരം നോഡല്‍ ഓഫീസറായ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. ദേവദാസന്‍ സി എം ന്റെ നേതൃത്വത്തിലാണ് 13 അംഗ ടീം തയ്യാറെടുക്കുന്നത്. പരിശീലനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളും സംഘടനകളും dyspadmnksd@gmail.com എന്ന മെയില്‍ ഐഡി മുഖേന അപേക്ഷ സമര്‍പ്പിക്കണമെന്ന് പരിപാടിയുടെ കോഡിനേറ്റര്‍ ആയ സബ് ഇന്‍സ്‌പെക്ടര്‍ കെ പി വി രാജീവന്‍ അറിയിച്ചു.

Scroll to Top