കാസര്‍ഗോഡ്.ഇല പ്പുള്ളി,മഹാളി രോഗവും, വിലക്കുറവും കൊണ്ട് വിഷമത്തിലായ അടയ്ക്ക കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയെത്തി.പുതിയ അടയ്ക്കയ്ക്ക് ഇന്നത്തെ കമ്പോള വില ?500 രൂപയാണ്.ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.
അടയ്ക്കാ കര്‍ഷകര്‍ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ അടയ് ക്കയുടെ വില കിലോ ഗ്രാമിന് 500 രൂപയിലെത്തിയത്. മറ്റുള്ള അടക്കയ്ക്കും സമാനമായ വിലയുണ്ട്.കഴിഞ്ഞ കുറെ മാസങ്ങളായി കര്‍ഷകര്‍ കവുങ്ങുകള്‍ക്കുണ്ടായ രോഗം മൂലം ഉല്‍പാദനം കുറയുകയും കര്‍ഷകര്‍ വിഷമത്തിലാകുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം തന്നെ അടയ് ക്കയുടെ വില കൂടിയും,കുറഞ്ഞും കൊണ്ടിരുന്നു.കഴിഞ്ഞ ദിവസത്തോടെയാണ് വീണ്ടും 500 രൂപയില്‍ എത്തിയത്.മംഗളൂരു ആസ്ഥാനമായുള്ള അടയ്ക്ക കര്‍ഷകരുടെ സഹകരണ സ്ഥാപനമായ കാംപ്‌കോ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പൊതുപണിയിലും വില ഉയര്‍ന്നത്.ഇതോടൊപ്പം പഴയ അടയ്ക്കയുടെ വില 445ല്‍ നിന്ന് 555 രൂപയായി വര്‍ദ്ധിച്ചത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി.
കവുങ്ങ് രോഗം മൂലം ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാനുള്ള കാരണമെന്നാണ് കാംപ്‌ക്കോ അധികൃതര്‍ പറയുന്നത്.ഈ വര്‍ഷം 30 മുതല്‍ 40 ശതമാനം വരെ ഉത്പാദന കുറവാ ണുള്ളത്.
ഫോട്ടോ:പ്രതീക്ഷയില്‍ കവുങ്ങിന്‍ തോട്ടവും, കര്‍ഷകരും.




