സോഷ്യല്‍ പോലീസ് ഡിവിഷന്‍ പരവനടുക്കം ഓള്‍ഡ് എജ് ഹോമുനൊപ്പം സംയുക്തമായി ഓള്‍ഡേജ് ഹോമില്‍ 15 /11 /2025ന് രാവിലെ മുതല്‍ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിംഗും നടത്തി. 44 അന്തേവാസികള്‍ മെഡിക്കല്‍ ക്യാമ്പിലും കൗണ്‍സിലിങ്ങിലും പങ്കെടുത്തു. ഡോക്ടര്‍ ഗോകുല്‍ ജി നായര്‍ അന്തേവാസികളെ പരിശോധിച്ചു. മെഡിക്കല്‍ ക്യാമ്പ് അഡീഷണല്‍ എസ്പിശ്രീ സി എം ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ഡ് എജ് ഹോമിലെ ആയുര്‍വേദ ഡോക്ടര്‍ ശ്രീമതി ദിവ്യ സ്വാഗതം പറഞ്ഞു.
അന്തേവാസികള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള് മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയെ കുറിച്ച് സോഷ്യല്‍ പോലീസിംഗ് ഡിവിഷനിലെ ഡൊമസ്റ്റിക് കോഫ്‌ലിക്ട് റെസലൂഷന്‍ സെന്ററിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ ചോദിച്ചറിയുകയും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു.
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.




