ചെപ്പോക്കില്‍ സഞ്ജുവിന്റെ കംബാക്ക്; മഞ്ഞക്കുപ്പായത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി

ചെപ്പോക്കില്‍ സഞ്ജുവിന്റെ കംബാക്ക്; മഞ്ഞക്കുപ്പായത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി

ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗില്‍ ചെന്നൈ സൂപ്പര്‍ കിം?ഗ്‌സിന് വേണ്ടി ഫോമിലേക്ക് ഉയര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി മുന്നേറുകയാണ് സഞ്ജു. 26 പന്തില്‍ താരം ഫിഫ്റ്റി തികച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡല്‍ഹിക്കെതിരായ ഇന്നിങ്സ്.

കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡല്‍ഹിക്കെതിരായ ഇന്നിങ്സ്. ടൂര്‍ണമെന്റില്‍ ചെന്നൈയ്ക്ക് വേണ്ടി കളിച്ച മൂന്ന് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല. മുന്‍ ക്ലബ്ബായ രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ബെംഗളൂരുവിനെതിരേ എടുത്തതാകട്ടെ ഒന്‍പത് റണ്‍സ് മാത്രം. ആദ്യ മൂന്ന് കളിയിലും മലയാളി താരത്തിന് രണ്ടക്കം കടക്കാനാവാതിരുന്നത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരെ മിന്നും ഇന്നിങ്‌സുമായി അവതരിച്ചിരിക്കുകയാണ് സഞ്ജു.

Scroll to Top