Thursday, November 21, 2024
Home Sports ഐപിഎല്‍ ലേലത്തിന് 13കാരന്‍, അടിസ്ഥാന വില 30 ലക്ഷം, ചരിത്രമെഴുതാന്‍ ബിഹാര്‍ താരം

ഐപിഎല്‍ ലേലത്തിന് 13കാരന്‍, അടിസ്ഥാന വില 30 ലക്ഷം, ചരിത്രമെഴുതാന്‍ ബിഹാര്‍ താരം

by KCN CHANNEL
0 comment

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഈ മാസം 23നും 24നും നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ 13കാരനും. ബിഹാറില്‍ നിന്നുള്ള 13കാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 574 താരങ്ങളുടെ അന്തിമപട്ടികയില്‍ ഇടം നേടിയത്. 30 ലക്ഷം രൂപയാണ് വൈഭവിന്റെ അടിസ്ഥാന വില.

2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്റെ 12-ാം വയസില്‍ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിന് സ്വന്തമാക്കിയിരുന്നു. ഇത്തവണ ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കും. ഇടം കൈയന്‍ ബാറ്ററായ വൈഭവ് ഐപിഎല്‍ ലേലപ്പട്ടികയില്‍ 491-ാം പേരുകാരനാണ്.

‘ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല, ആദ്യ ടെസ്റ്റില്‍ അവനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണം’, തുറന്നുപറഞ്ഞ് ഗാംഗുലി

സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഇതോടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും വൈഭവിന് ഇടം ലഭിച്ചു.ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സാണ് വൈഭവ് നേടിയത്. 41 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രഞ്ജി ട്രോഫിയില്‍ നിലവില്‍ ബിഹാറിന്റെ താരമാണ് വൈഭവ്.

You may also like

Leave a Comment