മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തിന്റെ 13ാം വാര്‍ഷികദിനത്തില്‍ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം. മാര്‍ച്ചിലെ ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരത്തിനാണ് സഞ്ജു അര്‍ഹനായത്. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് സഞ്ജുവിനു ഐസിസി പുരസ്‌കാരം ലഭിക്കുന്നത്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം. സഞ്ജുവിനൊപ്പം, വിവിധ ഫോര്‍മാറ്റുകളിലുടനീളമുള്ള സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മെലി കെര്‍ വനിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടി.
”ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടുക എന്നത് അവിശ്വസനീയമായ ഒരു വികാരമാണ്, പ്രത്യേകിച്ച് എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഘട്ടത്തില്‍ ഇത് ലഭിക്കുമ്പോള്‍. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് സത്യത്തില്‍ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.” പുരസ്‌കാര നേട്ടത്തിനു പിന്നാലെ സഞ്ജു പറഞ്ഞു.
ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനം: സഞ്ജു സാംസണ് ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം




